ഉൽക്ക സ്വന്തമാക്കാൻ അമേരിക്കൻ മ്യൂസിയം, തടസ്സമായി കാനഡയിലെ നിയമം

By: 600110 On: May 22, 2023, 7:10 PM

 

 

അമേരിക്ക ആസ്ഥാനമായ മെയ്ൻ മിനറൽ ആന്റ് ജെം മ്യൂസിയത്തിലെ അധികൃതർക്കാണ് കാനഡയിൽ പതിച്ച ഒരു ഉൽക്കയുടെ കഷണങ്ങൾ അമേരിക്കയ്ക്ക് കൊണ്ടുപോയി തങ്ങളുടെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കണം എന്ന മോഹമുണ്ടായത്. എന്നാൽ ഇതു സംബന്ധിച്ച കാനഡയിലെ ഒരു നിയമം തടസ്സമായി നിൽക്കുകയാണ് ഇപ്പോൾ. കാനഡയിലെ ന്യൂ ബ്രൺസ്വിക്കിലാണ് ഈ ഉൽക്ക പതിച്ചത്.

കാനഡയിൽ കണ്ടെത്തിയ എല്ലാ ഉൽക്കകളും കാനഡയുടെ സാംസ്കാരിക സ്വത്താണ്. കൾച്ചറൽ പ്രോപർട്ടി കയറ്റുമതി ഇറക്കുമതി ചട്ടപ്രകാരം, ഇത്തരമൊരു വസ്തു കാനഡയിൽ നിന്നു കൊണ്ടുപോകണമെങ്കിൽ ഒരു എക്സ്പോർട്ട് പെർമിറ്റ് വേണം. നിയമപരമായി തന്നെ ഉൽക്ക കൊണ്ടുപോകണം എന്നാണ് കനേഡിയൻ മ്യൂസിയത്തിന്റെ അധികൃതർ ഉദ്ദേശിക്കുന്നത്. ഇപ്പോൾ ഉൽക്കയുടെ ചെറു കഷണങ്ങളേ ഇവർ ആവശ്യപ്പെടുന്നുള്ളൂ. കാനഡയിൽ പതിച്ച ഉൽക്കകളെ കാനഡയ്ക്ക് അകത്തു മാത്രമേ പഠന-ഗവേഷണങ്ങൾക് തയ്യാറാക്കാവൂ എന്ന് ഒരു നിയമം ഉണ്ട്.