മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്ന് അക്രമകാരികളെ പിടികൂടി.

By: 600021 On: May 22, 2023, 6:02 PM

മെയ്തെയ് വിഭാഗത്തിന്റെ പട്ടികവർഗ്ഗ പദവിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇന്ന് ഉച്ചയോടെ ഇംഫാലിലെ ന്യൂ ചെക്കോൺ ചന്തയിലാണ് മെയ്തി - കുക്കി വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ആൾതാമസമില്ലാത്ത വീടുകൾക്ക് തീയിട്ടു. പോലീസും, ഫയർഫോഴ്സും, കേന്ദ്ര സേനയും എത്തിയാണ് തീ അണച്ചത്. ഇവിടെ കർഫ്യൂ പ്രഖ്യാപിച്ചു. സൈന്യം സ്ഥലത്ത് തുടരുന്നുണ്ട്. പിടികൂടിയ മൂന്ന് അക്രമകാരികളിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു.സംസ്ഥാനത്ത് സ്ഥിതിഗതികൾ ശാന്തമാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും, ജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു.കഴിഞ്ഞ ഒരാഴ്ചയായി സ്ഥിതിഗതികൾ ശാന്തമായി വരവെയാണ് വീണ്ടും സംഘർഷമുണ്ടായത്.സംസ്ഥാനത്തെ ഇന്റർനെററ് സേവനങ്ങൾ റദ്ദാക്കിയത് 5 ദിവസം കൂടി നീട്ടി ഇന്നലെ ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. 55 പേരാണ് ഇതുവരെ സംഘർഷത്തിൽ കൊല്ലപ്പെട്ടത്.