ഫ്‌ളോറിഡയിലെ എല്‍ജിബിടിക്യു നിയമങ്ങള്‍: വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി പൗരാവകാശ സംഘടനകള്‍ 

By: 600002 On: May 22, 2023, 11:10 AM

 

ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും നിയമനിര്‍മാതാക്കളും മുന്നോട്ടുവെച്ച എല്‍ജിബിടിക്യുവിന്റെ അവകാശങ്ങളെ സംബന്ധിച്ച നിയമങ്ങളും നയങ്ങളും ആഫ്രോ-അമേരിക്കന്‍ ആളുകളോടും ബ്ലാക്കുകളോടും ഗേ, ലെസ്ബിയന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ദോഷകരമായി ബാധിക്കുന്നതാണ്. അതിനാല്‍ ഫ്‌ളോറിഡയിലേക്ക് യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികള്‍ക്ക് നിയമങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് പൗരാവകാശ സംഘടനകള്‍. ബ്ലാക്ക് അമേരിക്കന്‍സിന് വേണ്ടി ദീര്‍ഘകാലമായി വാദിക്കുന്ന NAACP  എന്ന സംഘടന, ലാറ്റിനോ പൗരവാകാശ സംഘടനയായ ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിന്‍ അമേരിക്കന്‍ സിറ്റിസെന്‍സ്, സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശ സംരക്ഷണ ഗ്രൂപ്പായ ഇക്വാലിറ്റി ഫ്‌ളോറിഡ എന്നീ സംഘടനകളാണ് വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയാണ് വിനോദസഞ്ചാരം. 

ഇവിടുത്തേക്ക് വരുന്നതിന് മുമ്പ് ഫ്‌ളോറിഡയുടെ എല്‍ജിബിടിക്യു നിയമങ്ങളും നയങ്ങളും വ്യക്തമായി മനസ്സിലാക്കിയിരിക്കണമെന്ന് NAACP യുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച മുന്നറിയിപ്പില്‍ പറയുന്നു. 

അഫ്രോ-അമേരിക്കക്കാരും മറ്റ് കമ്മ്യൂണിറ്റികളിലെ ആളുകളും നേരിടുന്ന വെല്ലുവിളികളെയും അവര്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകളെയും വിലകുറച്ച് കാണുന്ന സംസ്ഥാനമാണ് ഫ്‌ളോറിഡയെന്നും കമ്മ്യൂണിറ്റികളെ പാര്‍ശ്വവല്‍ക്കരിക്കുകയാണ് പുതിയ നിയമത്തിലൂടെയെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇത് തിരിച്ചറിഞ്ഞായിരിക്കണം ഫ്‌ളോറിഡയിലേക്ക് യാത്ര നടത്തേണ്ടതെന്നും സംഘടനകള്‍ പറയുന്നു.