കാൽഗറി ഹോപ്സ് ഫോർ അസ് എക്സലന്സ് അവാർഡ് 2023 ലേക്ക് നോമിനേഷൻസ് ക്ഷണിക്കുന്നു

By: 600007 On: May 22, 2023, 12:58 AM

കാൽഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സംഘടനയായ  ഹോപ്സ് ഫോർ അസ് ( (Hopes for Us - എ self -Help group) സംഘടിപ്പിക്കുന്ന എക്സലന്സ് അവാർഡ് 2023 യിലേക്ക് നോമിനേഷൻസ് ക്ഷണിക്കുന്നു. 2020 ഏപ്രിൽ 1 മുതൽ 2023 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ അവരവരുടെ മേഖലയിൽ (ജോലിയിലോ , വിദ്യാഭ്യാസത്തിലോ, ജീവിതത്തിലോ) കാൽഗറിയിൽ കഴിവ് തെളിയിച്ച കാൽഗറിയിൽ താമസിക്കുന്നവർക്കാണ് നോമിനേഷൻസ് സമർപ്പിക്കാൻ അവസരം.നോമിനേഷൻസ് ഈ വരുന്ന മെയ് 22 വൈകുന്നേരം 5മണിക്ക് മുമ്പായി hopesforusselfhelpgroup@gmail.com എന്ന ഈമെയിലിൽ അയക്കേണ്ടതാണ് .

മെയ് 28 നു വൈകുന്നേരം 4 മണിക്ക് കാൽഗറി മക്കിവൻ ഹോൾ ഓഫ് കോൺസേർട്ടിൽ നടക്കുന്ന മെഗാ സംഗീത വിരുന്ന് ചടങ്ങിൽ വെച്ചാണ് വിജയികൾക്ക് അവാർഡ് നൽകുക എന്ന് എക്സലന്സ് അവാർഡ് സ്പോൺസറുമാരായ രഞ്ജു കോരോത്ത്, സിൻസി മാത്യു (ക്രിബിയ ബിൽഡേഴ്‌സ്) എന്നിവർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്കായി +1 587 573 3333 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.