ഹിരോഷിമയിൽ പുരോഗമിക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ യുക്രെയിൻ പ്രസിഡണ്ട് വ്ലാദിമിർ സേലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് റഷ്യൻ അധിനിവേശത്തിന് ശേഷം ആദ്യമായി നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞു. യുദ്ധം വലിയ മനുഷ്യത്വ പ്രശ്നമാണെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇടപെടൽ ഉണ്ടാകുമെന്നും മോദി സെലൻസ്ക്കിക്ക് ഉറപ്പു നൽകി. അതേസമയം റഷ്യ യുക്രെയിനിൽ അധിനിവേശം നടത്തിയത് പ്രകോപനമില്ലാതെ ആണെന്ന് ജി 7 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അപലപിച്ചു. റഷ്യയുടെ നടപടി നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതാണെന്നും രാജ്യങ്ങൾ കുറ്റപ്പെടുത്തി.