കർണാടകയിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് അംഗീകാരം നൽകി സിദ്ധരാമയ്യ സർക്കാർ.

By: 600021 On: May 20, 2023, 7:30 PM

കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യ സർക്കാർ സത്യപ്രതിജ്ഞക്ക് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിൽ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് അംഗീകാരം നൽകി. 50000 കോടി രൂപയാണ് വാഗ്ദാനങ്ങൾ പാലിക്കാൻ വേണ്ടി വരുന്ന തുക. എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹ ജ്യോതി പദ്ധതി, ഓരോ കുടുംബത്തിലെയും കുടുംബനാഥയ്ക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി, ബി.പി. എൽ കാർഡ് ഉടമകൾക്ക് 10 കിലോ സൗജന്യ അരി നൽകുന്ന അന്നഭാഗ്യ പദ്ധതി,18നും 25നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരും ബിരുദധാരികളുമായ യുവജനങ്ങൾക്ക് രണ്ടു വർഷക്കാലത്തേക്ക് പ്രതിമാസം 3000 രൂപയും,  തൊഴിൽരഹിതരായ ഡിപ്ലോമകാർക്ക് 1500 രൂപയും പ്രതിമാസം നൽകുന്ന യുവ നിധി പദ്ധതി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയവയാണ് പുതിയതായി അധികാരത്തിലേറ്റ സർക്കാരിൻറെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.