മുംബൈയിൽ വന്ദേഭാരത് മെട്രോ ട്രെയിനുകൾ വാങ്ങാൻ റെയിൽവേ അംഗീകാരം

By: 600021 On: May 20, 2023, 7:27 PM

മുംബൈ സബർബൻ റെയിൽ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി   238 വന്ദേഭാരത് മെട്രോ ട്രെയിനുകൾ വാങ്ങാൻ റെയിൽവേ ബോർഡ് അംഗീകാരം നൽകി. റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും നേതൃത്വം നൽകുന്ന നഗര ഗതാഗത പദ്ധതികളായ എം.യു. ടി.പി.3, എം.യു. ടി.പി 3A എന്നിവയ്ക്ക് കീഴിലാണ് ട്രെയിനുകൾ വാങ്ങുന്നത്. ട്രെയിനുകളുടെ നിർമ്മാണം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മാർഗനിർദ്ദേശങ്ങൾ ഉറപ്പുവരുത്തി കൊണ്ടായിരിക്കുമെന്നും 35 വർഷക്കാലത്തേക്ക് ട്രെയിനുകളുടെ അറ്റകുറ്റ പണി ഉൾപ്പെടെ കാര്യങ്ങൾ എം.ആർ.വി.സിയുടെ ചുമതലയിൽ ആയിരിക്കുമെന്നും മുംബൈ റെയിൽ വികാസ് കോർപ്പറേഷൻ (എം. ആർ. വി.സി) വക്താവ്  അറിയിച്ചു.