ഡോ.ഫെലിക്സ് മാത്യുവിന്റെ ആകസ്മിക വിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു

By: 600084 On: May 20, 2023, 9:57 AM

പി പി ചെറിയാൻ, ഡാളസ്.

ന്യൂയോർക് : പ്രവാസി മലയാളി  ഫെഡറർഷൻ നോർത്ത് അമേരിക്ക റീജിയൺ എക്സിക്യൂട്ടീവ് അംഗം പ്രൊഫ.സഖറിയാ മാത്യുവിന്റെ മകൻ  ഡോ.ഫെലിക്സ് മാത്യു സഖറിയായുടെ(36) ആകസ്മിക വിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു.

ഡോ. ഫെലിക്സിന്റെ  വേർപാടിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി അമേരിക്ക റിജിയണൽ ചെയർമാൻ ഷാജി രാമപുരം, പ്രസിഡന്റ്‌ പ്രൊഫ. ജോയ് പല്ലാട്ടുമഠം(ഡാളസ്), ജനറൽ സെക്രട്ടറി ലാജി തോമസ് (ന്യൂയോർക്ക് ), ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ ഓർഗനൈസർ വർഗീസ് ജോൺ (ലണ്ടൻ), ഗ്ലോബൽ പ്രസിഡന്റ് പി. എ സലിം (ഖത്തർ ), ഗ്ലോബൽ ജനറൽ സെക്രട്ടറി സാജൻ പട്ടേരി (ഓസ്‌ട്രീയ) എന്നിവർ സംയുക്തമായി പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ പറയുന്നു.