ആല്‍ബെര്‍ട്ട കാട്ടുതീ: മെയ് മാസത്തെ ലോംഗ് വീക്കെന്‍ഡ് പ്ലാനുകള്‍ മാറ്റിവയ്ക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം 

By: 600002 On: May 20, 2023, 8:52 AM

 

ആല്‍ബെര്‍ട്ടയിലുടനീളം 100 ഓളം കാട്ടുതീകള്‍ സജീവമായതിനാല്‍ ഈ മാസത്തെ ലോംഗ് വീക്കെന്‍ഡ് പ്ലാനുകള്‍ മാറ്റിവയ്ക്കാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. വാരാന്ത്യം ആഘോഷിക്കാന്‍ പാര്‍ക്കുകളിലും മറ്റും പോകുന്നവര്‍ പദ്ധതികള്‍ മാറ്റിവയ്ക്കണമെന്ന് ആല്‍ബെര്‍ട്ട വൈല്‍ഡ്ഫയര്‍ ഉദ്യോഗസ്ഥന്‍ ക്രിസ്റ്റി ടക്കര്‍ പറഞ്ഞു. മിക്ക കാട്ടുതീകളും മനുഷ്യ നിര്‍മ്മിതമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കാട്ടുതീകള്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. 

93 കാട്ടുതീകളാണ് സജീവമായിട്ടുള്ളത്. ഇതില്‍ 26 എണ്ണം നിയന്ത്രണാതീതമാണ്. കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ റിക്രിയേഷണല്‍ സെന്ററുകളും പാര്‍ക്കുകളും ഉള്‍പ്പെടെയുള്ളവ അടച്ചുപൂട്ടിയിരിക്കുകയാണ്. പ്രവിശ്യയുടെ ഭൂരിഭാഗവും ഫയര്‍ ബാനിനും ക്വാഡ് പോലുള്ള ഓഫ് റോഡിംഗിനുള്ള നിരോധനത്തിനും കീഴിലാണ്.