എഡ്മന്റണില്‍ വിദ്യാര്‍ത്ഥിനികളെ അജ്ഞാത വാഹനം പിന്തുടര്‍ന്നു; പോലീസ് അന്വേഷണം ആരംഭിച്ചു 

By: 600002 On: May 20, 2023, 8:36 AM

 

വ്യാഴാഴ്ച ഉച്ചഭക്ഷണ സമയത്ത് എഡ്മന്റണ്‍ ട്രെയിലിലൂടെ നടന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥിനികളുടെ സമീപത്തേക്ക് അജ്ഞാത വാഹനമെത്തിയതായി പരാതി. സ്റ്റാന്‍ലി ജോണ്‍സ് സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളെയാണ് വാഹനം പിന്തുടര്‍ന്നത്. സ്‌കൂളില്‍ ആള്‍ട്ടര്‍നേറ്റീവ് പ്രോഗ്രാമില്‍ പങ്കെടുക്കാനെത്തിയ ആലീസ് ജാമിസണ്‍ ഓള്‍ ഗേള്‍സ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഇത് സംബന്ധിച്ച് കാല്‍ഗറി പോലീസ് അന്വേഷണം ആരംഭിച്ചു. 

വാഹനത്തിലുണ്ടായിരുന്നയാള്‍ തങ്ങളുടെ ഫോട്ടോ എടുത്തതായി വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ പരാതി നല്‍കി. വിദ്യാര്‍ത്ഥിനികള്‍ ഉടന്‍ തന്നെ സ്‌കൂളിലേക്ക് തിരിച്ചെത്തി അധ്യാപകരോട് വിവരമറിയിച്ചുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെല്ലാവരും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദീകരിച്ച് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് കത്തയച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.