ബ്രാംപ്ടണ്‍ പാര്‍ക്കില്‍ യുവതി കുത്തേറ്റ് മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നതെന്ന് പീല്‍ പോലീസ് പറഞ്ഞു. ഹമ്മിംഗ് ബേര്‍ഡ് കോര്‍ട്ടിന് സമീപം സ്പാരോ പാര്‍ക്കില്‍ വെച്ചാണ് അജ്ഞാതന്‍ യുവതിയെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് കുത്തേറ്റ് രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ കണ്ടെത്തുകയായിരുന്നു. പാരാമെഡിക്കുകളെത്തി ജീവന്‍ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും മരണമടയുകയായിരുന്നു.
സംഭവത്തില്‍ ഒരു പുരുഷനെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.