തെറ്റായ ഫോണ്‍കോളുകള്‍ വര്‍ധിച്ചു; ബീസിയില്‍ ഡിസ്പാച്ച് സെന്ററുകളില്‍ 911 കോളുകള്‍ കുറഞ്ഞതായി ആര്‍സിഎംപി 

By: 600002 On: May 20, 2023, 7:47 AM

 

ബ്രിട്ടീഷ് കൊളംബിയയിലുടനീളമുള്ള ഡിസ്പാച്ച് സെന്ററുകളില്‍ അടുത്തിടെ 911 കോളുകള്‍ കുറഞ്ഞതായി ആര്‍സിഎംപി. തെറ്റായ ഫോണ്‍വിളികളാണ് അടിയന്തര ഫോണ്‍വിളികളില്‍ കുറവുണ്ടാകാന്‍ കാരണമായതായി ആര്‍സിഎംപി ചൂണ്ടിക്കാണിക്കുന്നത്. ഈയാഴ്ച ആദ്യം നാല് ദിവസത്തിനിടെ ലഭിച്ച 416 കോളുകളില്‍ 325 എണ്ണം മിസ്ഡയലുകളാണെന്ന് നോര്‍ത്ത് വാന്‍കുവര്‍ ആര്‍സിഎംപി പറയുന്നു. ബാഗിലോ പോക്കറ്റിലോ ശരിയായ ഫോണ്‍ വെക്കാത്തതും കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതും സാധാരണയായി ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ സ്വയമേവ ഇന്‍സ്റ്റാള്‍ ചെയ്യുന്ന എമര്‍ജന്‍സി എസ്ഒഎസ് സവിശേഷതയുമാണ് മിസ് ഡയലുകള്‍ക്ക് കാരണമെന്ന് പോലീസ് പറയുന്നു. 

കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച കോളുകളില്‍ 91 എണ്ണം മാത്രമാണ് യഥാര്‍ത്ഥ ഫോണ്‍ കോളുകള്‍. തെറ്റായ ഫോണ്‍ കോളുകള്‍ കാരണം അടിയന്തര ആവശ്യങ്ങള്‍ക്കായി വിളിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കാലതാമസമുണ്ടാകുകയും ചെയ്യുന്നതായി പോലീസ് പറയുന്നു. നോര്‍ത്ത് വാന്‍കുവറില്‍ മാത്രമല്ല, ലോവര്‍ മെയിന്‍ലാന്‍ഡിലുടനീളം കോളുകള്‍ കുറഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കി. 

ആപ്പിള്‍, ഐഫോണ്‍ ഉപയോക്താക്കള്‍ സൈഡ് ബട്ടണ്‍ അഞ്ച് തവണ അമര്‍ത്തിയാല്‍ 911 കോളുകളിലേക്ക് പോകും. ഫോണ്‍ നനഞ്ഞാല്‍, കുലുങ്ങിയാല്‍, അല്ലെങ്കില്‍ പവര്‍, വോളിയം ബട്ടണുകള്‍ അമര്‍ത്തിയാല്‍ 911 ഡയല്‍ ചെയ്യാം.