റൗസിങ് റിഥം, വണ്ടർവാൾ മീഡിയ എന്നിവരുമായി ചേർന്ന് മാജിക് ഫ്രെയിംസ് കാനഡ അവതരിപ്പിക്കുന്ന  മെഗാ സംഗീത വിരുന്ന് കാൽഗറിയിൽ

By: 600007 On: May 20, 2023, 1:26 AM

റൗസിങ് റിഥം, വണ്ടർവാൾ മീഡിയ എന്നിവരുമായി ചേർന്ന് മാജിക് ഫ്രെയിംസ് കാനഡ അവതരിപ്പിക്കുന്ന  മെഗാ സംഗീത വിരുന്ന് കാൽഗറിയിൽ. 2023 മെയ് 28 ന് വൈകിട്ട് 4 മണിക്ക് കാൽഗറി നോർത്ത് വെസ്റ്റിലുള്ള മക്കിവൻ കൺസേർട്ട് ഹാളിലാണ്  ഈ സംഗീത മാമാങ്കം നടക്കുന്നത്. വിധു പ്രതാപ്, ജ്യോത്സ്ന രാധാകൃഷ്ണൻ, സച്ചിൻ വാരിയർ, ആര്യ ദയാൽ എന്നീ പ്രതിഭാധനരായ സംഗീതജ്ഞരാണ് ഈ പരിപാടിയുടെ പ്രധാനആകർഷണം. 2019 ൽ നടന്ന തൈക്കൂടം ബ്രിഡ്‌ജിന്റെ ഷോയ്ക്കു ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറിൽ കാൽഗറിയിൽ നടക്കുന്ന രണ്ടാമത്തെ മെഗാ ഷോയാണ് ഇത്.

പരിപാടിയുടെ പ്രധാന സ്പോൺസേർസ് രഞ്ജു കോരത്ത്‌ (റിയൽറ്റർ), സിൻസി മാത്യു (മോർട്ട്ഗേജ് സ്പെഷ്യലിസ്ററ്) എന്നിവരാണ്. മറ്റ്  സ്പോൺസേർസ് ക്രിഡൻസ് ഫിസിയോതെറാപ്പി ആൻഡ് മസ്സാജ് കാൽഗറി , ക്രീബ ബിൽഡേഴ്‌സ് ആൻഡ് ഇൻവെസ്റ്റ്മെൻറ്സ്  കാൽഗറി , സ്റ്റീഫൻസ് ബ്ലൈൻഡ്‌സ് ആൻഡ് ഷെയ്‌ഡ്‌സ് കാൽഗറി, ഹൈഎൻഡ് ഫർണസ്  ആൻഡ് കാർപെറ്റ് ക്‌ളീനിംഗ് കാൽഗറി, ഗ്രീൻ ചില്ലി 17 റെസ്റ്റോറന്റ് കാൽഗറി, പി എസ് ബി ലോ ഓഫീസ്, കാൽഗറി, എം ടി ജെ ലോ ചേംബേഴ്‌സ് കാൽഗറി, സിറ്റി കാർപെറ്റ്‌സ് കാൽഗറി, നെക്സ്റ്റ് ലെവൽ ഇൻസ്പെക്ഷൻസ് കാൽഗറി എന്നിവരാണ്.

വൈകിട്ട് 3.30 മുതൽ ഗേറ്റുകൾ ഓപ്പൺ ആയിരിക്കും. ടിക്കറ്റ് നിരക്കുകൾ വി ഐ പി - CAD 100, പ്ലാറ്റിനം - CAD  75, ഗോൾഡ് - CAD 50, സിൽവർ - CAD 40.  ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക്  ചെയ്യുവാൻ ഈ ലിങ്ക് ഉപയോഗിക്കാവന്നതാണ്. (https://www.showclix.com/event/high-on-music). കൂടുതൽ വിവരങ്ങൾക്ക്  രഞ്ജു  കോരത്ത് (റിയൽറ്റർ) -  587 703 5665 | സിൻസി മാത്യു (മോർട്ട്ഗേജ് സ്പെഷ്യലിസ്ററ്) - 403 903 3566 എന്നിവരെ  ബന്ധപ്പെടാവുന്നതാണ്.