ജാപ്പനീസ് പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെ ഹിരോഷിമയിൽ എത്തി. ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി രാഷ്ട്രത്തലവൻമാരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഹിരോഷിമയിൽ സ്ഥാപിക്കുന്ന മഹാത്മാഗാന്ധിയുടെ അർദ്ധ പ്രതിമയുടെ അനാച്ചാദനം നിർവഹിക്കുകയും ചെയ്യും. തിങ്കളാഴ്ച പാപ്പുവ-ന്യൂഗിനിയിൽ എത്തുന്ന പ്രധാനമന്ത്രി മൂന്നാമത് ഫോറം ഫോർ ഇന്ത്യ പെസഫിക് ഐലൻഡ്സ് സഹകരണ സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിൽ എത്തുന്ന അദ്ദേഹം പ്രധാനമന്ത്രി ആൻറണി അൽബനീസുമായി ഈ മാസം 24ന് ചർച്ചകൾ നടത്തും.