അതിർത്തി കടന്നെത്തി വീണ്ടും പാക്ക് ഡ്രോൺ; വെടി വച്ചിട്ട് ബി എസ് എഫ്

By: 600021 On: May 19, 2023, 7:54 PM

പഞ്ചാബിലെ അമൃത സെക്ടറിൽ അതിർത്തി മുറിച്ചു കടന്ന് പാക്കിസ്ഥാൻ ഡ്രോൺ. പതിവ് പെട്രോളിങ്ങിന് ഇടയിൽ കണ്ടെത്തിയ ഡ്രോൺ ബി എസ് എഫ് വെടിവെച്ചിട്ടു. ശേഷം നടത്തിയ പരിശോധനയിൽ ആയുധങ്ങളും മറ്റും കണ്ടെത്താൻ സാധിച്ചില്ല. മേഖലയിൽ സൈന്യം പരിശോധന തുടരുകയാണ്. മുൻപും ജമ്മു കാശ്മീരിന്റെയും പഞ്ചാബിന്റെയും അതിർത്തികളിൽ പാക് ഡ്രോണുകൾ അതിർത്തി ലംഘിച്ച് കടന്നിട്ടുണ്ട്.