ലോകത്ത് ഹരിത ഗൃഹ വാതകങ്ങളും പസിഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസവും മൂലം താപനില കുതിച്ചുയരുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് മീറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ്റെ മുന്നറിയിപ്പ്. ഇതോടെ 2023 മുതൽ 27 വരെയുള്ള 5 വർഷങ്ങൾ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടിയ ചൂടുള്ള കാലയളവ് ആകും. 2015ലെ പാരിസ് ഉടമ്പടി പ്രകാരം കാലാവസ്ഥ വ്യതിയാനത്തിന് തടയിടാൻ ശരാശരി താപനിലയെക്കാൾ 1.5 ഡിഗ്രി വർദ്ധനക്കുള്ളിൽ താപനില പിടിച്ചുനിർത്തണം. എന്നാൽ കഴിഞ്ഞവർഷത്തെ ശരാശരി താപനില 1.15 ഡിഗ്രി കൂടുതലായിരുന്നു.