രാജ്യത്ത് 2000 രൂപയുടെ നോട്ട് ഇടപാടുകൾ വിപണിയിൽ നിന്നും പിൻവലിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. നിലവിൽ കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും സെപ്റ്റംബർ 30 വരെ നോട്ടുകളുടെ നിയമ പ്രഭല്യംതുടരുമെന്നും ആർബിഐ അധികൃതർ വ്യക്തമാക്കി. അതുവരെ 2000 ത്തിൻ്റെ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും ബാങ്കുകൾ സൗകര്യമൊരുക്കും. രണ്ടായിരത്തിന്റെ നോട്ടുകൾ 20,000 രൂപയ്ക്ക് വരെ ഒറ്റത്തവണ ബാങ്കുകളിൽ നിന്നും മാറ്റാം. മെയ് 23 മുതൽ ഇത്തരത്തിൽ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കും. രണ്ടായിരത്തിന്റെ നോട്ടുകൾ അവതരിപ്പിച്ചതിന്റെ ലക്ഷ്യം കൈവരിച്ചതായും മറ്റു നോട്ടുകൾ നിലവിൽ തടസമില്ലാതെ ലഭ്യമായതിനാലും രണ്ടായിരത്തിന്റെ നോട്ടുകളുടെ അച്ചടി 2018 -19 വർഷത്തിൽ നിർത്തിവച്ചതായി ആർബിഐ പ്രസ്താവനയിൽ വ്യക്തമാക്കി. 2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500 ൻ്റേയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ച് ഉത്തരവിട്ടത്. കള്ളപ്പണം തടിയുക ഭീകരവാദം അമർച്ച ചെയ്യുക എന്നതടക്കമുള്ള ലക്ഷ്യങ്ങൾ ആയിരുന്നു നിരോധനത്തിന് പിന്നിൽ.