എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 68,604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്

By: 600021 On: May 19, 2023, 6:21 PM

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 4,19,128 വിദ്യാർത്ഥികളിൽ 68,604 പേർക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു. 99.70 ആണ് ഇത്തവണത്തെ വിജയ ശതമാനം. വി എച്ച് സി യിൽ 99.9 % ആണ് വിജയം. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലും ( 99.94%). ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലുമാണ് (98.4%). മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ലഭിച്ചിരിക്കുന്നത്. സേ പരീക്ഷകൾ ജൂൺ ഏഴ് മുതൽ നടത്തുമെന്നും പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 20 മുതൽ ഓൺലൈനായി അപേക്ഷിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.