എലിസബത്ത് രാജ്ഞിയുടെ മരണാനന്തര ചടങ്ങുകൾക്ക് UK സർക്കാരിന് ചിലവായത് 162 മില്ല്യൺ പൗണ്ട്

By: 600110 On: May 19, 2023, 5:41 PM

 

 

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചതിനും മരണാനന്തര ചടങ്ങുകൾക്കുമായി UK സർക്കാർ ചിലവാക്കിയത് 162 മില്ല്യൺ പൗണ്ട് എന്ന് ട്രഷറിയുടെ റിപ്പോർട്ട്. 1965 ൽ അന്തരിച്ച പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം നടന്ന രാജ്യത്തെ ഏറ്റവും വലിയ മരണാനന്തര ചടങ്ങായിരുന്നു എലിസബത്ത് രാജ്ഞിയുടേത്. സെപ്റ്റംബർ 8 ന് അന്തരിച്ച രാജ്ഞിയുടെ മരണാനന്തര ചടങ്ങുകളിൽ നിരവധി ലോക നേതാക്കളും പ്രമുഖ വ്യക്തികളും പങ്കെടുത്തിരുന്നു.

UK യുടെ ചരിത്രത്തിൽ ഏറ്റവും അധികം കാലം ഭരണാധികാരിയായിരുന്ന എലിസബത്ത് രാജ്ഞിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ച വെസ്റ്റ്മിൻസ്റ്റർ അബ്ബേയിൽ ലക്ഷക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. ഈ ചടങ്ങുകൾ അർഹിക്കുന്ന മേന്മയോടെയും സുഗമമായും നടത്തുക എന്നതിനായിരുന്നു സർക്കാർ പ്രാധാന്യം നൽകിയത്. പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തിയിരുന്നു. എലിസബത്ത് രാജ്ഞിയേയും അവരുടെ ഭർത്താവ് പ്രിൻസ് ഫിലിപ്പിനേയും വിൻഡ്സർ കാസ്റ്റിലിലെ സെയ്ന്റ് ജോർജ് ചാപ്പലിലാണ് അടക്കം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച്ചയാണ് പാർലമെന്റിൽ ഈ കണക്കുകൾ പ്രസിദ്ധപ്പെടുത്തിയത്.