നോർത്ത് യോർക്കിലെ പ്ലെസന്റ് പബ്ളിക് സ്കൂളിൽ നടന്ന ഒരു ദുരൂഹ സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാതനായ വ്യക്തിയെ ടൊറന്റോ പോലീസ് തിരയുന്നു. കഴിഞ്ഞ മെയ് 12 ന് ആയിരുന്നു സംഭവം. സ്കൂളിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികളുടെ അടുത്തേയ്ക്ക് ഒരാൾ നടന്നു വരികയും അയാളോടൊപ്പം വാൻ വരെ വന്നാൽ മിഠായി തരാം എന്നു പറയുകയും ചെയ്തു. എന്നാൽ കുട്ടികൾ നോക്കിയപ്പോൾ അവിടെ വാൻ ഒന്നും ഉണ്ടായിരുന്നില്ല. അവർ ഉടനെ അവിടെ നിന്നും ഓടി തങ്ങളുടെ അദ്ധ്യാപകനോട് വിവരം പറയുകയായിരുന്നു.
കുട്ടികൾ നൽകിയ വിവരം അനുസരിച്ച് ഇരുണ്ട നിറവും 20 വയസ്സിനടുത്ത് പ്രായവും കറുത്ത ചുരുണ്ട മുടിയുമുള്ള ഒരാളാണ് വന്നത്. കറുത്ത ഷർട്ടും ഇരുണ്ട നിറമുള്ള പാന്റും ഷൂസുമായിരുന്നു വേഷം. ഇയാൾ ഒരു കറുത്ത മൗണ്ടൻ ബൈക്കിലാണ് വന്നത്, കൈവശം പീച്ച് നിറമുള്ള ഒരു ബാഗും ഉണ്ടായിരുന്നതായി പറയുന്നു.