കാനഡയില്‍ ഗ്യാസ് വില ഉയരുമെന്ന് റിപ്പോര്‍ട്ട്

By: 600002 On: May 19, 2023, 9:17 AM

 

ശുദ്ധമായ ഇന്ധന സ്രോതസ്സുകളിലേക്ക് നീങ്ങാനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ പദ്ധതി ഗ്യാസ് വില വര്‍ധിപ്പിക്കുമെന്നും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട്. ജൂലൈ 1 മുതലാണ് കാനഡ ക്ലീന്‍ ഫ്യുവല്‍ റെഗുലേഷന്‍സ് നിലവില്‍ വരിക. രാജ്യത്ത് ഗ്യാസോലിന്‍, ഡീസല്‍ ഇന്ധനങ്ങളുടെ കാര്‍ബണ്‍ തീവ്രത ക്രമേണ കുറയ്ക്കാന്‍ ഇന്ധന വിതരണക്കാരോട് പുതിയ നിയന്ത്രണങ്ങള്‍ ആവശ്യപ്പെടും. 

നിയന്ത്രണങ്ങളുടെ ഫലമായി അടുത്ത ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗ്യാസോലിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 17 സെന്റ് വരെ വര്‍ധിക്കുമെന്ന് പാര്‍ലമെന്ററി ബജറ്റ് ഓഫീസര്‍ യെവ്‌സ് ജിറോക്‌സ് പറഞ്ഞു. അതേസമയം,ഗാര്‍ഹിക ബജറ്റിന് ശരാശരി 573 ഡോളര്‍ ചെലവാകും. 

സസ്‌ക്കാച്ചെവന്‍, ആല്‍ബെര്‍ട്ട, ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ സാമ്പത്തിക ആഘാതം അനുഭവപ്പെടാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.