കാനഡയിലേക്ക് കുടിയേറാനുള്ള വഴി തേടുന്ന വിദഗ്ധരായ ജീവനക്കാര്‍ക്ക് വലിയ സഹായമാണ് ന്യൂ ബ്രണ്‍സ്‌വിക്ക് ക്രിട്ടിക്കല്‍ വര്‍ക്കര്‍ പൈലറ്റ് പ്രോഗ്രാം(NBCWP). പ്രവിശ്യയിലെ തൊഴില്‍ മേഖലയിലെ വിടവുകള്‍ നികത്താന്‍ സാധിക്കുന്ന പുതുമുഖ കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ ന്യൂ ബ്രണ്‍സ്‌വിക്ക് സര്‍ക്കാരും ഫെഡറല്‍ സര്‍ക്കാരും തമ്മിലുള്ള സംയുക്ത ശ്രമമാണ് ഈ പ്രോഗ്രാം. ന്യൂ ബ്രണ്‍സ്‌വിക്ക് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിന്റെ(NB PNP) എംപ്ലോയര്‍-ഡ്രിവണ്‍ സ്ട്രീമാണിത്. ഇതുവഴി പത്ത് ശതമാനം പിഎന്‍പി ഉദ്യോഗാര്‍ത്ഥികളെ സ്വീകരിക്കാനുള്ള ശ്രമത്തിലാണ് പ്രവിശ്യ.
റെഗുലര്‍ ഇവാലേഷ്യനോടെ പൈലറ്റ് പ്രോഗ്രാം അഞ്ച് വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കും. NB PNP മുഖേനയുള്ള സാമ്പത്തിക കുടിയേറ്റക്കാരെയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നതെങ്കില്‍, NBCWP യുടെ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധിക സെറ്റില്‍മെന്റ് സപ്പോര്‍ട്ട് ലഭിക്കും.
പ്രോഗ്രാമിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ https://www.canadavisa.com/new-brunswick-provincial-nominee-program.html എന്ന ലിങ്ക് സന്ദര്‍ശിക്കുക.