തീപിടുത്ത സാധ്യതയുള്ള മേഖലകളിലെ പാര്‍ക്കുകള്‍ അടച്ചുപൂട്ടുന്നതായി ആല്‍ബെര്‍ട്ട 

By: 600002 On: May 19, 2023, 6:58 AM

 

ആല്‍ബെര്‍ട്ടയില്‍ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ നീണ്ട വാരാന്ത്യത്തിന് മുന്നോടിയായി തീപിടുത്ത സാധ്യതയുള്ള മേഖലകളിലെ ചില പ്രവിശ്യാ പാര്‍ക്കുകള്‍ അടച്ചുപൂട്ടുന്നതായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍ അറിയിച്ചു. പാര്‍ക്കുകള്‍ക്ക് പുറമെ റിക്രിയേഷണല്‍ ഏരിയകളും അടയ്ക്കും. അവധിക്കാലം ആഘോഷിക്കാനായെത്തുന്ന ക്യാമ്പര്‍മാരോട് പാര്‍ക്കുകള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായി മനസ്സിലാക്കാനും ഓഫ്-ഹൈവേ വെഹിക്കിള്‍ റെസ്ട്രിക്ഷന്‍ ഉള്‍പ്പെടെ കാട്ടുതീയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കാനും ആവശ്യപ്പെടുന്നു. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ക്ക് കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

അടച്ചുപൂട്ടലുകളും നിയന്ത്രണങ്ങളും സംബന്ധിച്ച വിവരങ്ങളും പൂട്ടിയ പാര്‍ക്കുകളുടെ പൂര്‍ണമായ ലിസ്റ്റും വെബ്‌സൈറ്റില്‍ ലഭ്യമാണ്.