'കോര്‍ കോഴ്‌സുകള്‍' അല്ലെങ്കില്‍ 'കോര്‍ സബ്ജക്ടുകള്‍' എന്നിവയില്‍ മുമ്പ് പഠിച്ച കോഴ്‌സുകള്‍ക്ക് അപേക്ഷകന് ലഭിച്ച ഗ്രേഡ് കുറവാണെങ്കില്‍ സ്റ്റഡി പെര്‍മിറ്റ് അപേക്ഷ നിരസിക്കുന്നതിന് ഐആര്‍സിസിക്ക് അധികാരമുണ്ടെന്ന് ഫെഡറല്‍ കോര്‍ട്ട് ഉത്തരവിട്ടു. ബരോട്ട് വേഴ്‌സസ് ഐആര്‍സിസി ഫെഡറല്‍ കോര്‍ട്ട് കേസിലാണ് കോടതിയുടെ സുപ്രധാന വിധി വന്നത്. കേസില്‍ അപേക്ഷകന്‍ ഇന്ത്യയില്‍ നിന്നുള്ള 23 വയസ്സുള്ള പൗരനായിരുന്നു. പഠനാനുമതിക്കുള്ള അപേക്ഷ നിരസിച്ച ഐആര്‍സിസി വിസ ഓഫീസറുടെ തീരുമാനത്തിന്റെ ജുഡീഷ്യല്‍ അവലോകനത്തിന് അദ്ദേഹം അപേക്ഷിക്കുകയായിരുന്നു.
അപേക്ഷകള്‍ നിരസിക്കാന്‍ വിസ ഉദ്യോഗസ്ഥര്‍ക്ക് വിപുലമായ വിവേചാനാധികാരമുണ്ട് എന്ന് കേസില്‍ വിധി പറഞ്ഞ കോടതി വ്യക്തമാക്കി. താഴ്ന്ന ഗ്രേഡുള്ള വിദ്യാര്‍ത്ഥിയാണെങ്കില്‍ നിര്‍ദ്ദിഷ്ട പഠനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാനുള്ള കഴിവിനെ ഗ്രേഡുകള്‍ എങ്ങനെ ബാധിക്കും അല്ലെങ്കില്‍ ബാധിക്കില്ല എന്നതിനെക്കുറിച്ച് ആശങ്കകള്‍ ഒഴിവാക്കാനും അതിനെ ഖണ്ഡിക്കാന്‍ ഉതകുന്ന വാദങ്ങള്‍ നല്‍കാനും അപേക്ഷകര്‍ ശ്രമിക്കേണ്ടതുണ്ട്.