സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാവും;ശിവകുമാറിന് ഉപമുഖ്യമന്ത്രി പദവി

By: 600021 On: May 18, 2023, 9:12 PM

കർണാടകയിൽ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ ക്കൊടുവിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡി.കെ. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. ആദ്യത്തെ രണ്ടര വര്‍ഷം സിദ്ധരാമയ്യയും പിന്നീടുള്ള രണ്ടരവര്‍ഷം ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിമാരായേക്കും എന്നാണ് സൂചന. നിലവില്‍ ഉപമുഖ്യമന്ത്രിസ്ഥാനവും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ കര്‍ണാടക പി.സി.സി. അധ്യക്ഷസ്ഥാനവുമാണ് ശിവകുമാറിന് നൽകിയിരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ ഇരുവരും സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, പുതുതായി സ്ഥനമേൽക്കുന്ന ഇരു മന്ത്രിമാരെയും അഭിനന്ദിച്ച് മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ട്വീറ്റ് ചെയ്തു.