കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ മലയാളിയായ മുതിർന്ന അഭിഭാഷകൻ കെ.വി വിശ്വനാഥൻ ഇന്ന് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കും.ആന്ധ്രാ ഹൈക്കോടതിയിലെ ജസ്റ്റിസ് സി ജെ പ്രശാന്ത് കുമാർ മിശ്രയും ഒപ്പം സത്യപ്രതിജ്ഞ ചെയ്യും. ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് എം ആർ ഷാ എന്നിവരുടെ ഒഴിവിലാണ് ഇരുവരെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ നൽകിയത്. 2009 ൽ സുപ്രീം കോടതിയിലെ സീനീയർ അഭിഭാഷക പദവിയിലേക്ക് എത്തിയ കെ.വി വിശ്വനാഥനെ സുപ്രധാന കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2030 ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കും കെ.വി വിശ്വനാഥൻ എത്താൻ സാധ്യതയുണ്ട്.