ആല്‍ബെര്‍ട്ട തെരഞ്ഞെടുപ്പ്:  അഡ്വാന്‍സ് വോട്ടിംഗ് മെയ് 23 മുതല്‍ 

By: 600002 On: May 18, 2023, 1:58 PM

 

ആല്‍ബെര്‍ട്ട തെരഞ്ഞെടുപ്പിനായുള്ള ഓണ്‍ലൈന്‍ വോട്ടിംഗ് രജിസ്‌ട്രേഷന്‍സ് ബുധനാഴ്ച അവസാനിച്ചു. മെയ് 23 മുതല്‍ 27 വരെ അഡ്വാന്‍സ് വോട്ടിംഗ് നടക്കും. രാവിലെ 9 മണിക്കും രാത്രി 8 മണിക്കും ഇടയിലാണ് അഡ്വാന്‍സ് വോട്ടംഗ് നടക്കുക. 

ചില സ്ഥലങ്ങളില്‍ വോട്ടിംഗിന്റെ ദിവസങ്ങളും സമയങ്ങളും വ്യത്യാസപ്പെട്ടേക്കാം. കൂടാതെ എല്ലാ ഇലക്ട്രല്‍ ഡിവിഷനും പൂര്‍ണമായ അഡ്വാന്‍സ് വോട്ടിംഗ് സമയത്തേക്കായി ഒരു സ്ഥലമെങ്കിലും തുറന്നിരിക്കണമെന്ന് ഇലക്ഷന്‍ ആല്‍ബെര്‍ട്ട അറിയിച്ചു.