ബീസിയിലെ ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷമാകുന്നതായി ഡോക്ടര്‍മാര്‍ 

By: 600002 On: May 18, 2023, 12:10 PM

 

ബീസിയിലുടനീളമുള്ള ആശുപത്രികളില്‍ പ്രതിസന്ധികള്‍ രൂക്ഷമാകുന്നതായി ഡോക്ടര്‍മാര്‍. സറേ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ(എസ്എംഎച്ച്) എമര്‍ജന്‍സി റൂം ഡോക്ടര്‍മാര്‍ പ്രതിസന്ധികള്‍ സംബന്ധിച്ച് തുറന്ന കത്തെഴുതിയിരുന്നു. ഇത്തരത്തിലൊരു കത്തെഴുതിയതില്‍ അതിശയിക്കാനൊന്നുമില്ലെന്ന്  ബീസിയിലെ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘം പറയുന്നു. ജീവനക്കാര്‍, സൗകര്യങ്ങള്‍, കാര്യക്ഷമത എന്നിവയിലുണ്ടാകുന്ന കുറവ് മുതല്‍ വിഭവങ്ങളുടെ അഭാവത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വരെ ആശുപത്രികളില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം കോ-പ്രസിഡന്റ് ഡോ. ഗോര്‍ഡ് മക്കിന്നസ് പറയുന്നു. വലിയ മാറ്റങ്ങളില്ലാതെ പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണിതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

രോഗികള്‍ക്ക് ചികിത്സയ്ക്കും ഡോക്ടര്‍മാരെ കാണുന്നതിനുമായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതും വലിയൊരു പ്രശ്‌നമാണ്. 

ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ഡോക്ടര്‍മാര്‍ കഴിഞ്ഞ 10 മാസമായി സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തുകയാണെന്ന് ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി.