കനേഡിയന്‍ വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ ഫ്‌ളൈറ്റ് സര്‍വീസ് ഓഫര്‍ ചെയ്ത് ഹോങ്കോംഗ്

By: 600002 On: May 18, 2023, 11:30 AM

 

കോവിഡ് പാന്‍ഡെമികിന് ശേഷം വിനോദസഞ്ചാര മേഖല സജീവമായി തുടങ്ങുന്ന പശ്ചാത്തലത്തില്‍ കനേഡിയന്‍ ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ ഫ്‌ളൈറ്റ് സര്‍വീസുകള്‍ വാഗ്ദാനം ചെയ്ത് ഹോങ്കോംഗ്. ഹലോ ഹോങ്കോംഗ് എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയ്‌നിന്റെ ഭാഗമായി കാഥേ പസഫിക് എയര്‍വെയ്‌സ് അരദശലക്ഷം സൗജന്യ എയര്‍ലൈന്‍ ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. അര്‍ഹരായ യാത്രക്കാര്‍ക്ക് വിസിറ്റര്‍ കണ്‍സപ്ഷന്‍ വൗച്ചറുകളും ലഭിക്കും. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ബാറുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവടങ്ങളില്‍ ഈ വൗച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. കാനഡയില്‍ താമസിക്കുന്നവര്‍ക്ക് ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നോ വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നോ ഡിപ്പാര്‍ച്ചര്‍ തെരഞ്ഞെടുക്കാവുന്നതാണ്. 

ഫ്‌ളൈറ്റിന്റെ അടിസ്ഥാന ഫീസ് ഒഴിവാക്കുമെങ്കിലും പ്രധാന സര്‍ച്ചാര്‍ച്ചുകളും ടാക്‌സുകളും യാത്രക്കാര്‍ അടയ്‌ക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിക്കുന്നു. ടിക്കറ്റ് ലഭിക്കുന്നതിനായി ഉപയോക്താക്കള്‍ കാഥേ പസഫിക് അക്കൗണ്ട് രൂപീകരിക്കേണ്ടതുണ്ട്. മെയ് 17 ന് യുണീക് കോഡ് സ്വീകരിക്കുകയും വേണം. ഒരു റൗണ്ട് ട്രിപ്പ് ടിക്കറ്റിന് മാത്രമേ ഡിസ്‌കൗണ്ട് കോഡ് ബാധകമാകൂ. 

ടിക്കറ്റ് ലഭിക്കുന്ന തിയതി മുതല്‍ ഒമ്പത് മാസത്തിനുള്ളില്‍ യാത്ര ചെയ്യണം. കുറഞ്ഞത് രണ്ട് ദിവസത്തെ സ്റ്റേയും പരമാവധി ഒരു മാസത്തെ സ്റ്റേയുമാണ് ഓഫര്‍ ചെയ്യുന്നത്. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകള്‍ ലഭിക്കുക. എക്‌സ്‌ചേഞ്ച് ചെയ്യാനോ, ട്രാന്‍സ്ഫര്‍ ചെയ്യാനോ സാധ്യമല്ല. 

മെയ് 23 ന് അല്ലെങ്കില്‍ ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റഴിക്കുന്നത് വരെയാണ് ഓഫര്‍ കാലാവധി.