റീജിയന്‍ ഓഫ് പീല്‍ പിരിച്ചുവിടാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് മൂന്ന് പീല്‍ മുനിസിപ്പാലിറ്റികളിലെയും മേയര്‍മാരും മുനിസിപ്പല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മന്ത്രി സ്റ്റീവ് ക്ലാര്‍ക്കും സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഈ നീക്കം മിസിസാഗയ്ക്കും ബ്രാംപ്ടണിനും സ്വതന്ത്ര നഗരങ്ങളാകാന്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കാലിഡണിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
മിസിസാഗ സ്വതന്ത്രമായി കാണാന്‍ ആഗ്രഹിക്കുന്നൊരാളാണ് താനെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.