ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം: മീഡിയന്‍ അവര്‍ലി വേജ് ഉയര്‍ത്തുന്നു 

By: 600002 On: May 18, 2023, 8:31 AM


നുനാവുട്ട് ഒഴികെ എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും ശരാശരി മണിക്കൂര്‍ വേതനം മെയ് 31 ന് ശേഷം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. കാനഡയിലെ തൊഴിലുടമകള്‍, ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിന്(TFWP)  പാലിക്കേണ്ട ആവശ്യകതകള്‍ അറിയാനായി പ്രൊവിന്‍ഷ്യല്‍ ടെറിട്ടോറിയല്‍ ശരാശരി മണിക്കൂര്‍ വേതനമാണ് ഉപയോഗിക്കുന്നത്. പ്രൊവിന്‍ഷ്യല്‍ അല്ലെങ്കില്‍ ടെറിട്ടോറിയല്‍ മീഡിയന്‍ വേതനത്തിന് കീഴിലാണ് ജീവനക്കാരന് ശമ്പളം ലഭിക്കുന്നതെങ്കില്‍ കുറഞ്ഞ വേതനമായി കണക്കാക്കും. കൂടാതെ ശരാശരിയിലോ അതിന് മുകളിലോ ആണ് ശമ്പളം നല്‍കുന്നതെങ്കില്‍ അത് ഉയര്‍ന്ന വേതനമായി കണക്കാക്കും. 

കാനഡയിലെ തൊഴില്‍ക്ഷാമം നികത്താന്‍ വിദേശ പൗരന്മാരെ നിയമിക്കാന്‍ തൊഴിലുടമകളെ അനുവദിക്കുന്നതാണ് ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം.