ഇന്ന് കുടുംബശ്രീ ദിനം; ലോകത്തിന് കേരളം സൃഷ്ടിച്ച മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

By: 600021 On: May 17, 2023, 7:24 PM

കുടുംബശ്രീ പ്രസ്ഥാനം 25 വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി എല്ലാവർഷവും മെയ് 17 കുടുംബശ്രീ ദിനമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സ്വതന്ത്രമായ സമീപനം കുടുംബശ്രീയെ മികച്ച ദാരിദ്ര്യ നിർമാർജന മിഷൻ  ആക്കി മാറ്റി. കുടുംബശ്രീ ലോകത്തിന്  കേരളം സൃഷ്ടിച്ച മാതൃകയാണെന്നും കേരളത്തിലെ സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിൽ കുടുംബശ്രീ  പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞു. ഉൽപാദന സേവന വ്യാപാര മേഖല, സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ കുടുംബശ്രീ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ജനകീയ ഹോട്ടലുകൾ, ഹരിത കർമ്മ സേന, സ്വാന്തനം വാളണ്ടിയേഴ്സ്, ഹർഷം, ഈ സേവ കേന്ദ്രങ്ങൾ തുടങ്ങിയവ ഇതിൻറെ ഉദാഹരണങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീയെ കണ്ണിലെ കൃഷ്ണമണി പോലെയാണ് സർക്കാർ കാത്തുസൂക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.