മതസ്വാതന്ത്ര്യ റിപ്പോർട്ട് പുറത്തുവിട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ്; നിരസിച്ച് ഇന്ത്യ

By: 600021 On: May 17, 2023, 7:04 PM

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പുറത്തുവിട്ട അന്തരാഷ്ട്ര മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള റിപ്പോർട്ട് പിന്തള്ളി ഇന്ത്യ. റഷ്യ, ഇന്ത്യ, ചൈന, സൗദി അറേബ്യ ഉൾപ്പെടെ സർക്കാരുകൾ തങ്ങളുടെ വിശ്വാസ സമൂഹത്തെ വേട്ടയാടുകയാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ റിപ്പോർട്ട് തെറ്റിദ്ധാരണ ജനകമാണെന്നും വികലവും ഗൂഢ ലക്ഷ്യവുമുള്ളതാണെന്ന്   വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ജി പ്രതികരിച്ചു. അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കാൻ ഇരിക്കെയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് മതസ്വാതന്ത്ര്യ റിപ്പോർട്ട് പുറത്തുവിട്ടത്.