എയർ ഇന്ത്യ വിമാനം ആകാശ ചുഴിയിൽപ്പെട്ടു; യാത്രക്കാർക്ക് പരിക്ക്

By: 600021 On: May 17, 2023, 6:50 PM

വായു വ്യതിയാനം കാരണം ഉണ്ടായ ആകാശ ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനത്തിലെ ഏഴ് യാത്രക്കാർക്ക് പരിക്കേറ്റു. ദില്ലിയിൽ നിന്നും ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ വിമാനമാണ് ചുഴിയിൽപ്പെട്ടത്. ഇവർക്ക് വിമാനത്തിനകത്ത് തന്നെ പ്രഥമ ശുശ്രൂഷയും സിഡ്നിയിൽ എത്തിയശേഷം തുടർ ചികിൽത്സയും നൽകി. ആരുടെയും പരിക്ക് സാരമുള്ളതല്ല. ആകാശചുഴി സാധാരണമാണെങ്കിലും യാത്രക്കാർക്ക് പരിക്കേൽക്കും വിധം ശക്തമാകുന്നത് അപൂർവ്വമാണ്. സംഭവത്തിൽ ഏയർ ഇന്ത്യയും  വ്യോമയാന മന്ത്രാലയവും അന്വേഷണം ആരംഭിച്ചു.