കന്നുകാലികൾക്ക് മേയാൻ സ്ഥലമില്ല; ജർമ്മൻ പാർലമെൻറ് വളപ്പിൽ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം

By: 600021 On: May 17, 2023, 6:38 PM

കാലികൾക്ക് മേയാൻ സ്ഥലമില്ലെന്ന് വിശദമാക്കി ജർമ്മൻ പാർലമെൻറ് വളപ്പിൽ ഗ്രീൻപീസ് പ്രവർത്തകർ പ്രതിഷേധത്തിൽ.  പശുക്കളുമായി എത്തിയ പ്രവർത്തകർ പശുക്കളുടെ സ്വഭാവിക ആവാസ ഇടം മേച്ചിൽ പുറങ്ങൾ ആണെന്ന് ബോർഡുകൾ സ്ഥാപിച്ച് പാർലമെൻറ് ഗാർഡനിൽ ഇവയെ മേയാൻ തുറന്നു വിട്ടു. വർഷത്തിൽ 70% സമയവും പശുക്കളെ ഗോശാലകളിൽ അടച്ചിടേണ്ട അവസ്ഥയാണെന്നും ഇതിനൊരു മാറ്റം ഉണ്ടാകാൻ വേണ്ടിയാണ് പ്രതിഷേധം എന്നും സംഘാടകർ അറിയിച്ചു. പ്രശ്നം ജർമ്മൻ കൃഷിമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുക  എന്നതാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും മേച്ചിൽ പുറങ്ങൾ അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രവർത്തകർ ഇതിനായുള്ള ചിലവ് വർധിക്കുകയാണ് എന്നും വ്യക്തമാക്കി.