എസ്.പി.ഹിന്ദുജ അന്തരിച്ചു

By: 600021 On: May 17, 2023, 6:21 PM

ഹിന്ദുജ ഗ്രൂപ്പ് ചെയർമാനും  ശതകോടീശ്വരനുമായ ശ്രീചന്ദ് പർമാനന്ദ് ഹിന്ദുജ (87) അന്തരിച്ചു. ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിരുന്ന ഹിന്ദുജ അനാരോഗ്യത്തെ തുടർന്ന് ദീർഘനാളായി ലണ്ടനിൽ ചികിത്സയിലായിരുന്നു. ലോകത്തിലെ  ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് മുംബൈ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ഹിന്ദുജ ഗ്രൂപ്പ്.  സ്ഥാപകൻ പർമാനന്ദ് ദീപ്ചന്ദ് ഹിന്ദുജയുടെ മകനും ഹിന്ദുജ സഹോദരന്മാരിൽ മൂത്ത ആളുമാണ് ഇദ്ദേഹം. 32 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ഹിന്ദുജ ഗ്രൂപ്പ് ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാം സ്ഥാനത്താണ്.