എയർബാഗുകൾ പൊട്ടിത്തെറിക്കാൻ സാധ്യത, SUV കൾ തിരികെ വിളിച്ച് ജനറൽ മോട്ടോഴ്സ്

By: 600110 On: May 17, 2023, 6:18 PM

 

 

എയർ ബാഗ് ഇൻഫ്ലേറ്റർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ 42,140 SUV കൾ തിരികെ വിളിക്കാനൊരുങ്ങുകയാണ് ജനറൽ മോട്ടോഴ്സ്. 2014 മുതൽ 2017 വരെ ഇറങ്ങിയ വാഹനങ്ങളാണ് തിരികെ വിളിക്കുന്നത്. യു. എസ്സിൽ 994,763 ബ്യൂയിക് എൻക്ലേവുകളും, ഷെവർലേ ട്രാവേഴ്സും, GMC അക്കാഡിയയും തിരികെ ഏടുക്കും എന്ന് കമ്പനി ഭാരവാഹികൾ അറിയിച്ചു. പുറമെ നിന്നുള്ള ഒരു എൻജിനീറിംഗ് സ്ഥാപനത്തിന്റെ സഹായത്തോടെ GM ഈ പ്രശനത്തെ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.

കാനഡയിലേയും യു. എസ്സിലേയും ഡീലർമാർ ഡ്രൈവറുടെ എയർബാഗ് മോഡ്യൂൾ മാറ്റി നൽകും. എന്നാൽ യു. എസ്. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ 67 ദശലക്ഷം ARC ഇൻഫ്ലേറ്ററുകളാണ് തിരികെ എടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കമ്പനി ഇത് അംഗീകരിച്ചിട്ടില്ല.