തീപിടിത്തത്തിന് സാധ്യത, ജീപ്പുകൾ തിരികെ വിളിച്ച് സ്റ്റെല്ലാന്റിസ് കമ്പനി

By: 600110 On: May 17, 2023, 6:17 PM

 

 

പിൻഭാഗത്തെ വാതിൽ ഓട്ടോമാറ്റിക് ആയി തുറക്കാൻ സഹായിക്കുന്ന സംവിധാനത്തിൽ തീപിടുത്തത്തിന് സാധ്യത കണ്ടെത്തിയതിനാൽ 220,000 ജീപ് ചെറൂക്കി SUV കളുടെ ഉടമസ്ഥരോട് കരുതൽ വേണമെന്ന് സ്റ്റെല്ലാന്റിസ് കമ്പനി. വാഹനം എപ്പോഴും പുറമെ തന്നെ നിർത്തിയിടാനും മറ്റ് വാഹനങ്ങളിൽ നിന്നും അകലം പാലിക്കാനും കമ്പനി പറയുന്നു. 2014 നും 2016 നും ഇടയിൽ നിരത്തിലിറങ്ങിയ ചില ചെറൂക്കികൾ കമ്പനി തിരികെ വിളിക്കുകയാണ്. വാഹനത്തിന്റെ പിൻവാതിൽ തുറക്കുന്നതിനെ നിയന്ത്രിക്കുന്ന ലിഫ്റ്റ് ഗേറ്റ് കൺട്രോൾ കമ്പ്യൂട്ടറിൽ വെള്ളം കയറുന്നതിനും ഷോർട്ട് സർക്യൂട്ട് ആയി തീ പിടിക്കുന്നതിനും സാധ്യതയുണ്ട്. ഇതിനൊരു പരിഹാരം കണ്ടെത്താൻ കമ്പനിക്ക് സാധിച്ചിട്ടില്ല.

ചെറിയ SUV കളിൽ ഇപ്രകാരം സംഭവിച്ചതായി റിപ്പോർട്ടുകളില്ല. യു. എസ്. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ രേഖകൾ പ്രകാരം ഈ വിഷയവുമായി ബന്ധപ്പെട്ട് 94 കേസുകളാണ് അവിടെ ഉണ്ടായത്. ആർക്കും ഇതുവരെ പരിക്കുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.