ദ്വിഭാഷാ പദവിയുള്ള ക്യുബെക്കിലെ എല്ലാ നഗരങ്ങളും ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകൾ ഔദ്യോഗികമായി ഉപയോഗിക്കും

By: 600110 On: May 17, 2023, 6:14 PM

 

 

പ്രവിശ്യയിൽ നിലനിൽക്കുന്ന ഭാഷാ സംബന്ധിയായ നിയമം മൂലം തങ്ങളുടെ ദ്വിഭാഷാ പദവി നഷ്‌ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന ക്യൂബെക്കിലെ എല്ലാ മുനിസിപ്പാലിറ്റികളും ജനസേവനത്തിനായി ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകൾ തിരഞ്ഞെടുത്തു എന്ന് ഓഫീസ് ക്യൂബെക്കോയിസ് ഡി ലാ ലാംഗ് ഫ്രാൻസെയ്‌സ് പറയുന്നു.

ക്യൂബെക്കിന്റെ പുതിയ ഭാഷാ നിയമമായ ബിൽ 96 പ്രകാരം, ഇംഗ്ലീഷ് മാതൃഭാഷയായവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 50% ൽ താഴെ ആണെങ്കിൽ മുനിസിപ്പാലിറ്റികൾക്ക് ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനുള്ള അവകാശം നഷ്ടപ്പെടും. എന്നിരുന്നാലും, പ്രവിശ്യയിൽ നിന്ന് അറിയിപ്പ് ലഭിച്ച് 120 ദിവസത്തിനുള്ളിൽ ഒരു പ്രമേയം പാസാക്കിക്കൊണ്ട് അംഗീകൃത ദ്വിഭാഷാ നഗരങ്ങൾക്ക് അവരുടെ പദവി സംരക്ഷിക്കാൻ നിയമം അനുവദിക്കുന്നു. നോട്ടീസ് ബാധിച്ച 48 മുനിസിപ്പാലിറ്റികളും ദ്വിഭാഷാ പദവി ഉറപ്പാക്കുന്നതിനായി പ്രമേയം പാസാക്കി. ദ്വിഭാഷ പദവിയിൽ തുടരാനുള്ള തീരുമാനം പ്രദേശത്തിന്റെ ചരിത്രത്തോടും ഇംഗ്ലീഷ് സംസാരിക്കുന്ന നികുതിദായകരോടുമുള്ള കൃതജ്ഞതയുടെ പ്രതീകമാണ്. ദ്വിഭാഷാ പദവി അസാധുവാക്കുകയോ പുതുക്കുകയോ ചെയ്യുന്ന പ്രക്രിയ ഓരോ സെൻസസിനും ശേഷം എന്ന കണക്കിൽ ഓരോ അഞ്ച് വർഷത്തിലും നടക്കും.