ബ്രിട്ടിഷ് കൊളംബിയയിൽ ചൂട് അസഹ്യമാകുന്ന സാഹചര്യത്തിൽ ജൂണിലെ മഴ നിർണായകമാകും

By: 600110 On: May 17, 2023, 6:13 PM

 

 

ബ്രിട്ടിഷ് കൊളംബിയയിൽ അസാധാരണമാം വിധം ഉയർന്ന താപനിലയും വരണ്ട അവസ്ഥയും തുടരുന്നതിനാൽ, ജൂണിൽ പെയ്യാനിരിക്കുന്ന മഴ സുപ്രധാനമാണെന്ന് ബി. സി. വൈൽഡ് ഫയർ സർവീസ് അഭിപ്രായപ്പെട്ടു. ജൂലായ്, ആഗസ്ത്, സെപ്തംബർ മാസങ്ങളിലെ കോർ ഫയർ സീസണിന്റെ വ്യാപ്തി നിർണ്ണയിക്കുന്നതിനാൽ ജൂൺ മാസത്തെ മഴ ഒരു നിർണായക ഘടകമാണെന്ന് വൈൽഡ് ഫയർ ഓപ്പറേഷൻസ് ഡയറക്ടർ ക്ലിഫ് ചാപ്മാൻ വിശദീകരിക്കുന്നു. 14 ദിവസങ്ങൾക്കു മുകളിൽ വരുന്ന ദീർഘകാല പ്രവചനങ്ങൾ വിശ്വസനീയമല്ലെങ്കിലും, എൺവയോൺമെന്റ് കാനഡ പ്രവചിക്കുന്നത് ഇത്തവണ ബ്രിട്ടിഷ് കൊളംബിയയിൽ ശരാശരിക്ക് മുകളിൽ വേനൽ അനുഭവപ്പെടും എന്നാണ്.

ബിസി വൈൽഡ്‌ഫയർ സർവീസും പ്രവിശ്യയും വരണ്ട പ്രദേശങ്ങളിൽ ഈർപ്പം ഉണ്ടാകുന്നതിനും തീപിടുത്ത സാധ്യതകൾ ലഘൂകരിക്കുന്നതിനും ജൂണിൽ മഴയുടെ അനിവാര്യമാണെന്ന് ഊന്നിപ്പറയുന്നു. മഴയ്ക്കുള്ള സാധ്യതയുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉയർന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ചെറിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ വർഷത്തെ 80% തീപിടുത്തങ്ങളും പ്രിൻസ് ജോർജ്ജ് ഫയർ സെന്ററിൽ ആരംഭിച്ചു. ഇവിടെ സാധാരണയേക്കാൾ ഉയർന്ന താപനിലയും അനുഭവപ്പെടുന്നുണ്ട്.