ചാരക്കേസിൽ വിവേക് രഘുവംശി അറസ്റ്റിൽ

By: 600021 On: May 17, 2023, 5:42 PM

മാധ്യമപ്രവർത്തകനും മുൻ നാവികസേന ഉദ്യോഗസ്ഥനുമായ വിവേക് രഘുവംശിയെ ഡി ആർ ഡി ഓ ചാരക്കേസിൽ അറസ്റ്റ് ചെയ്തു. ഡി ആർ ഡി ഓയും സൈന്യവുമായി ബന്ധമുള്ള സുപ്രധാന വിവരങ്ങൾ വിദേശ രാജ്യങ്ങളിലെ രഹസ്യന്വേഷണ വിഭാഗങ്ങൾക്ക് ചോർത്തി കൊടുത്തതിനാണ് രഘുവംശിയെ സിബിഐ അറസ്റ്റ് ചെയ്തത്. ഇയാൾ സുപ്രധാന പദ്ധതികളുടെ സൂക്ഷ്മ വിവരങ്ങൾ ശേഖരിച്ചെന്നും ദേശസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ നയതന്ത്ര പരമായ സംഭാഷണങ്ങളുടെ രേഖകൾ എന്നിവ ചോർത്തി നൽകി എന്നുമാണ് സിബിഐ വ്യക്തമാക്കുന്നത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് കഴിഞ്ഞവർഷം ഡിസംബർ 9ന് വിവേകിനെതിരെ സിബിഐ കേസെടുത്തത്.