രാജീവ് ഗാന്ധി രക്തസാക്ഷിദിനാചരണം ഡാളസ്സിൽ മെയ് 21 ഞായർ

By: 600084 On: May 17, 2023, 4:23 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ് : മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-മത് രക്തസാക്ഷിത്വദിനം ആചരിക്കുന്നതിനും, കർണാടകത്തിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ അത്യുജ്വല വിജയത്തിൽ ആഹ്‌ളാദം രേഖപ്പെടുത്തുന്നതിനും, ആനുകാലിക രാഷ്ട്രീയകാര്യങ്ങൾ വിലയിരുത്തുന്നതിനും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രത്യേക  യോഗം സംഘടിപ്പിക്കുന്നു. മെയ് 21, ഞായറാഴ്ച  വൈകുന്നേരം അഞ്ചരമണിക്ക് ഗാർലാൻഡ്  കിയാ ഓഡിറ്റോറിയത്തിൽ ഡാളസ് യുണിറ്റ് പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ  ഒ ഐ സി സി മേഖല- സംസ്ഥാന- ദേശീയ നേതാക്കൾ പങ്കെടുക്കും.

യോഗത്തിലേക്ക് ഡാളസ് ഫോർത് വര്ത്ത പരിസരപ്രദേശങ്ങളിലുമുള്ള കോൺഗ്രസ്സ് പ്രവർത്തകരുടെയും അനുഭാവികളുടെയും സാന്നിദ്ധ്യ സഹകരണം സാദരം ക്ഷണിക്കുന്നതായി ജനറൽ സെക്രട്ടറി പി.എം തോമസ് രാജൻ അറിയിച്ചു.