അജ്ഞാതന്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ലോക്ക് ഔട്ട് ആക്കിയതായി ഒന്റാരിയോ സ്വദേശി 

By: 600002 On: May 17, 2023, 1:17 PM

 

അജ്ഞാതനായ ഒരാള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് തന്നെ ലോക്ക് ഔട്ട് ആക്കിയതായി ഒന്റാരിയോ സ്‌കാര്‍ബറോയിലെ എറിക് ഡുഗന്‍ എന്ന യുവാവ്. അക്കൗണ്ട് ഹാക്ക് ചെയ്തയാള്‍ തന്റെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള അളുകള്‍ക്ക് സന്ദേശങ്ങള്‍ അയച്ചതായും ഡുഗന്‍ പറഞ്ഞു. സുഹൃത്തുക്കള്‍ കാര്യം അറിയിച്ചപ്പോള്‍ മാത്രമാണ് താന്‍ ഈ വിവരമറിയുന്നതെന്നും യുവാവ് പറഞ്ഞു. 

എല്ലാ ദിവസവും ഫെയ്‌സ്ബുക്ക് അക്കൗണ്ട് ചെക്ക് ഇന്‍ ചെയ്യാറുണ്ട്. മാര്‍ച്ച് മാസത്തില്‍ സുഹൃത്തായി തോന്നിയ ഒരാളില്‍ നിന്ന് തനിക്ക് വിചിത്രമായ സന്ദേശം ലഭിച്ചു. സഹായമഭ്യര്‍ത്ഥിച്ച് വന്ന സന്ദേശത്തിന് അയാള്‍ മറുപടി കൊടുത്തു. തുടര്‍ന്നാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഡുഗന്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും ലോക്ക് ഔട്ട് ആകുകയും നിക്ഷേപ തട്ടിപ്പുകളെക്കുറിച്ചുള്ള സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ലഭിക്കുകയും ചെയ്തതായി പറയുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ അക്കൗണ്ട് മാറാന്‍ തുടങ്ങി. ഇ മെയിലും ഫോണ്‍ നമ്പറും മാറ്റി. അക്കൗണ്ടില്‍ നിന്നും ലോക്ക് ഔട്ടായി. പിന്നീട് തന്റെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് ഇതില്‍ നിന്നും സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയാതായി ഡുഗന്‍ വ്യക്തമാക്കി. 

ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലുണ്ടെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ പറയുന്നു. ശ്രദ്ധയോടെയും ജാഗ്രതയോടെയും കൂടെ മാത്രമേ സോഷ്യല്‍മീഡിയ ഉപയോഗിക്കാവൂ എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.