ക്യുബെക്ക് സിറ്റിക്കും മിഷിഗണിനുമിടയില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ഇടനാഴി നിര്‍മിക്കാന്‍ കാനഡയും യുഎസും കൈകോര്‍ക്കുന്നു. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ഡിട്രോയിറ്റില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്രയും യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടീഗും ആള്‍ട്ടര്‍നേറ്റീവ് ഫ്യുവല്‍ കോറിഡോര്‍ അനാച്ഛാദനം ചെയ്തു.
ഓരോ 80 കിലോമീറ്ററിലും ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്സ്റ്റാള്‍ ചെയ്യപ്പെടും. കൂടാതെ കമ്പൈന്‍ഡ് ചാര്‍ജിംഗ് സിസ്റ്റം സ്റ്റാന്‍ഡേഴ്‌സിന് അനുയോജ്യമായ ഡയറക്ട് കറന്റ് ഫാസ്റ്റ് ചാര്‍ജറും ഉള്‍പ്പെടുത്തും.
മോണ്‍ട്രിയല്‍, ടൊറന്റോ ഡിട്രോയിറ്റ് എന്നിവടങ്ങളെ ബന്ധിപ്പിക്കുന്ന ക്യുബെക്ക് സിറ്റിയില്‍ നിന്ന് കലമാസൂ വരെ 1400 കിലോമീറ്റര്‍ ദൂരത്തിലാണ് ഇടനാഴി നിര്‍മിക്കുന്നത്.