ആരോഗ്യ മേഖലയിലേക്ക് ജീവനക്കാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ 3,000 മുതല്‍ 5,000 വരെ ഓര്‍ഡര്‍ലീസിനെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഷോര്‍ട്ട്-ടേം ട്രെയ്‌നിംഗ് പ്രോഗ്രാം ആരംഭിക്കുമെന്ന് ക്യുബെക്ക് സര്‍ക്കാര്‍. ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ അപേക്ഷകര്‍ക്ക് മൂന്ന് മാസം അല്ലെങ്കില്‍ 375 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഷോര്‍ട്ട് ടേം പ്രൊഫഷണല്‍ ട്രെയ്‌നിംഗില്‍ പങ്കെടുക്കാന്‍ 12,000 ഡോളര്‍ ധനസഹായം നല്‍കുമെന്ന് ആരോഗ്യമന്ത്രി ക്രിസ്റ്റിന്‍ ദുബെ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് 8,000 ഡോളര്‍ സ്‌കോളര്‍ഷിപ്പും തുടര്‍ന്ന് ബിരുദം നേടുമ്പോള്‍ 4,000 ഡോളര്‍ ബോണസും ലഭിക്കും. കൂടാതെ ബിരുദധാരികള്‍ക്ക് പ്രോഗ്രാമില്‍ നിന്ന് നേരിട്ട് നിയമനമൊരുക്കും. അതിനാല്‍ അവര്‍ക്ക് ജോലി ഉറപ്പാണെന്ന് വിദ്യാഭ്യാസ മന്ത്രി ബെര്‍ണാഡ് ഡ്രെയിന്‍വില്ലെ, സീനിയേഴ്‌സ് മന്ത്രി സോണിയ ബെലാംഗര്‍ എന്നിവര്‍ അറിയിച്ചു.