കാനഡയില്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ഉപഭോക്തൃ വില സൂചിക ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് 4.4 ശതമാനമാണ് ഉയര്‍ന്നത്. മാര്‍ച്ചില്‍ 4.3 ശതമാനം വര്‍ധന ഉണ്ടായി. 2022 ജൂണില്‍ 8.1 ശതമാനമായാണ് ഉയര്‍ന്നത്. ഉയര്‍ന്ന പലിശനിരക്ക് കാരണം ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് 28.5 ശതമാനം വര്‍ധിച്ച മോര്‍ട്ട്‌ഗേജ് പലിശ ചെലവുകളാണ് കാരണമെന്നും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറഞ്ഞു.
അതേസമയം, ഗ്രോസറി റേറ്റ് ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് 9.1 ശതമാനം ഉയര്‍ന്നു. എന്നാല്‍ ആ വര്‍ധനവ് മാര്‍ച്ചില്‍ 9.7 ശതമാനത്തേക്കാള്‍ കുറഞ്ഞതായും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. മാര്‍ച്ചിലെ 10.8 ശതമാനം നേട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രിലില്‍ പുതിയ പച്ചക്കറികളുടെ വില 8.8 ശതമാനം ഉയര്‍ന്നു.
മൊത്തത്തിലുള്ള വാര്‍ഷിക പണപ്പെരുപ്പ നിരക്കില്‍ വര്‍ധനവുണ്ടായിട്ടും ബാങ്ക് ഓഫ് കാനഡ നിരീക്ഷിക്കുന്ന പണപ്പെരുപ്പത്തിന്റെ മൂന്ന് പ്രധാന അളവുകളുടെ ശരാശരി മാര്‍ച്ചിലെ 4.97 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 4.70 ശതമാനമായി കുറഞ്ഞു.