പാസ്‌വേഡ് പങ്കിടല്‍: കനേഡിയന്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന അതേവില അമേരിക്കന്‍ ഉപഭോക്താക്കളില്‍ നിന്നും നെറ്റ്ഫ്‌ളിക്‌സ് ഈടാക്കുന്നില്ല 

By: 600002 On: May 17, 2023, 9:30 AM

 

നെറ്റ്ഫ്‌ളിക്‌സിന്റെ ഒന്നിലധികം ലൊക്കേഷനുകളിലുടനീളം തങ്ങളുടെ പാസ്‌വേഡുകള്‍ മറ്റുള്ളവരുമായി പങ്കിടുന്നതിന് അധിക ഫീസ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ യുഎസിലെ ഉപഭോക്താക്കള്‍ നല്‍കേണ്ടിയിരുന്നു. എങ്കിലും കനേഡിയന്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന അതേവില അമേരിക്കന്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത് മാസങ്ങളോളം വൈകിപ്പിക്കുകയാണ്. പാസ്‌വേഡ് പങ്കിടലിനായി കൂടുതല്‍ പണം ഈടാക്കുന്നതില്‍ നിന്നും നെറ്റ്ഫ്‌ളിക്‌സ് കാനഡയില്‍ സാമ്പത്തിക നേട്ടങ്ങള്‍ കാണുകയാണ്. എന്നാല്‍ അമേരിക്കന്‍ ഉപഭോേക്താക്കളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുന്നത് മാസങ്ങള്‍ വൈകിപ്പിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.