വിന്‍ഡ്‌സറിലെ ഇലക്ട്രോണിക് വെഹിക്കിള്‍ ബാറ്ററി പ്ലാന്റ് നിര്‍മാണം നിര്‍ത്തിയതായി സ്റ്റെല്ലാന്റിസ്. ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചത് പോലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയില്ലെന്നും അതിനാല്‍ സ്റ്റാല്ലാന്റിസും എല്‍ജി എനര്‍ജി സൊല്യൂഷനും അവര്‍ നിശ്ചയിച്ച പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കുമെന്നും അറിയിച്ചു. വിന്‍ഡ്‌സര്‍ സൈറ്റിലെ ബാറ്ററി മൊഡ്യൂള്‍ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതായി പ്രസ്താവനയില്‍ കമ്പനി സ്ഥിരീകരിച്ചു.
പ്രൊവിന്‍ഷ്യല്‍, ഫെഡറല്‍ സര്‍ക്കാരുകള്‍ ഫണ്ടിംഗ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സ്റ്റെല്ലാന്റിസ് വിന്‍ഡ്‌സര്‍ പ്ലാന്റിനായുള്ള പദ്ധതികള്‍ ഉപേക്ഷിച്ചേക്കുമെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതി നിര്‍ത്തലാക്കുന്നുവെന്ന സ്ഥിരീകരണം വന്നത്.