തിങ്കള്‍. ചൊവ്വ ദിവസങ്ങളില്‍ ഗ്രാന്‍ഡെ പ്രെയറിയില്‍ ആറോളം തീപിടുത്തങ്ങള്‍; പോലീസ് അന്വേഷണം ആരംഭിച്ചു 

By: 600002 On: May 17, 2023, 8:48 AM


തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ഗ്രാന്‍ഡെ പ്രയറിയിലുണ്ടായ ആറോളം സംശയാസ്പദമായ സാഹചര്യത്തിലുണ്ടായ തീപിടുത്തങ്ങള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രി 10 മണിക്ക് ശേഷം മൂന്ന് തീപിടുത്തങ്ങള്‍ ഉണ്ടായി. മസ്‌കോസിപ്പി പാര്‍ക്കിലെ ഡിസ്‌ക് ഗോള്‍ഫ് കോഴ്‌സിലും 85 സ്ട്രീറ്റ് ആന്‍ഡ് 102 അവന്യുവിലും, 108 സ്ട്രീറ്റ് ആന്‍ഡ് 117 അവന്യുവിലുമാണ് തിങ്കളാഴ്ച തീപിടുത്തമുണ്ടായത്. 104 സ്ട്രീറ്റ് ആന്‍ഡ് 102 അവന്യു, 96 സ്ട്രീറ്റ് ആന്‍ഡ് 94 അവന്യു എന്നിവടങ്ങളിലാണ് ചൊവ്വാഴ്ച തീപിടുത്തമുണ്ടായത്. തീപിടുത്തങ്ങളില്‍ ആര്‍ക്കും പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

96 സ്ട്രീറ്റ് ആന്‍ഡ് 94 അവന്യുവില്‍ പുല്ലിന് തീപിടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. തീപിടുത്തങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍. ഇത് സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ 780-830-5700 എന്ന നമ്പറില്‍ ഗ്രാന്‍ഡെ പ്രെയറി ആര്‍സിഎംപിയുമായുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.