ഹെൽത്ത് കെയർ വിദ്യാർത്ഥികൾക്കായി ഒന്റാരിയോയുടെ ലേൺ ആൻഡ് സ്റ്റേ ഗ്രാന്റ്

By: 600007 On: May 16, 2023, 8:42 PM

ഒന്റാരിയോയിൽ പാരാമെഡിക്, മെഡിക്കൽ ലാബ്-ടെക് പ്രോഗ്രാമുകളിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്ക് ട്യൂഷൻ, പുസ്‌തകങ്ങൾ, മറ്റ് ചിലവുകൾ എന്നിവയ്‌ക്കായുള്ള ലേൺ ആൻഡ് സ്റ്റേ ഗ്രാന്റിനായി ഇന്ന് മുതൽ അപേക്ഷിച്ചു തുടങ്ങാം. പ്രാദേശികമായി പഠിക്കാനും താമസിക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഗവൺമെൻറ് ലേൺ ആൻഡ് സ്റ്റേ പ്രോഗ്രാം രൂപകൽപ്പന ചെയ്തിട്ടുള്ളത്. 
.

2023-24 അധ്യയന വർഷത്തേക്കുള്ള ഗ്രാന്റിനായി, താഴെ പറയുന്ന പ്രോഗ്രാമുകളിൽ ഒന്നാം വർഷത്തിൽ ചേരുന്ന പോസ്റ്റ് സെക്കൻഡറി വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കുവാൻ അർഹതയുള്ളത്. 

  • നോർത്തേൺ, ഈസ്റ്റേൺ, സൗത്ത് വെസ്റ്റേൺ ഒന്റാരിയോയിലെ കോളേജുകളിലെ നഴ്സിംഗ് പ്രോഗ്രാമുകൾ 
  • നോർത്തേൺ, സൗത്ത് വെസ്റ്റേൺ ഒന്റാരിയോയിലെ മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ്/മെഡിക്കൽ ലബോറട്ടറി സയൻസസ് പ്രോഗ്രാമുകൾ
  • നോർത്തേൺ ഒന്റാരിയോയിലെ പാരാമെഡിക് പ്രോഗ്രാമുകൾ.

ഒന്റാരിയോ ലേൺ ആൻഡ് സ്റ്റേ ഗ്രാന്റിനായി 61 മില്യൺ ഡോളറാണ് ഗവൺമെൻറ് വകയിരുത്തിയിട്ടുള്ളത്. കനേഡിയൻ പൗരത്വമോ, പെർമെനന്റ് റെസിഡൻസി ഉള്ള ഒന്റാരിയോയിൽ താമസിക്കുന്നവർക്കാണ് ഗ്രാന്റിനായി അപേക്ഷിക്കാൻ അർഹതയുള്ളത്.  ലേൺ ആൻഡ് സ്റ്റേ ഗ്രാന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ Ontario Learn and Stay Grant എന്ന ലിങ്കിൽ ലഭ്യമാണ്.